തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല -ഫ്രാൻസ്വ ഒലാൻഡെ

പാരീസ്: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വെ ഒലാൻഡെ. ടെലിവിഷനിലൂടെയാണ് രണ്ടാം തവണ പ്രസിഡന്‍റാകാനില്ലെന്ന് ഒലാൻഡെ രാജ്യത്തെ അറിയിച്ചത്.  ജനപ്രീതിയിൽ പിന്നിലായതിനെ തുടർന്നാണ് സ്ഥാനാർഥിത്വത്തിൽനിന്നു പിൻമാറുന്നതെന്നാണ് വിവരം. മെയ് മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രധാനമന്ത്രി മാന്വൽ വാൾസ് മത്സരിച്ചേക്കും.

കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ഫില്ലൻ ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തീവ്രവലതുകക്ഷിയായ നാഷണൽ ഫ്രണ്ടിന്റെ നേതാവ് മരീ ലെ പെന്നായിരിക്കും പ്രസിഡന്റ് ഇലക്ഷനിൽ ഫിയോണിന്റെ മുഖ്യ എതിരാളിയാവുകയെന്നു കരുതപ്പെടുന്നു.

തുടർച്ചയായ ഭീകരാക്രമണങ്ങൾ, തൊഴിലില്ലായ്മ, യൂറോസോണിലെ പ്രതിസന്ധി എന്നീകാരണത്താൽ ജനപ്രീതി ഇടിഞ്ഞ ഭരണ കാലഘട്ടമായിരുന്നു ഒലാൻഡിന്‍റെത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പ്രസിഡന്‍റ് പദവിക്ക് വേണ്ടി രണ്ടാമത് മത്സരിക്കാത്ത ആദ്യ പ്രസിഡന്‍റാണ് ഒലാൻഡെ.

Tags:    
News Summary - French President Francois Hollande will not seek re-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.