Posted On
date_range Updated On
date_range ഫ്രഞ്ച് പ്രസിഡൻറിെൻറ പത്നിക്ക് ‘പ്രഥമ വനിത’ പദവിയില്ല
പാരിസ്: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പത്നി ബ്രിഗിറ്റ് മാക്രോണിന് ഒൗദ്യോഗികപദവി നൽകാൻ തീരുമാനം. പക്ഷേ, അവരെ പ്രഥമവനിതയായി പരിഗണിക്കില്ല.
ബ്രിഗിറ്റിനെ പ്രഥമവനിതയാക്കി നിയമനിർമാണം നടത്തുമെന്ന് പ്രസിഡൻറ് മാക്രോൺ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ വേണ്ടെന്നുവെക്കുകയായിരുന്നു. അംഗപരിമിതർ, കുട്ടികൾ, സ്ത്രീകൾ എന്നിവരുടെ വിഷയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ ബ്രിഗിറ്റിന് ഒൗദ്യോഗികമായി ഇടപെടാനാകും.
പ്രസിഡൻറിനെക്കാൾ 24 വയസ്സ് കൂടുതലുള്ള പത്നി പ്രഥമ വനിതയാകുന്നതിനെതിരെ മൂന്നുലക്ഷത്തിലേറെപേർ ഒപ്പുവെച്ച കൂട്ട ഹരജി സമർപ്പിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.