ഹോഗ്: ഫ്രാൻസിലെ വന്യമൃഗ സങ്കേതത്തിലെ സഫാരി യാത്രക്കിടെ പുലി അക്രമണത്തിൽ നിന്നും അമ്മയും കുഞ്ഞുമടങ്ങുന്ന ഫ്രഞ്ച് കുടുംബം സാഹസികമായി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനത്തിന് മുന്നിൽ റോബിൻ ഡി ഗ്രാഫ് എന്ന യാത്രക്കാരൻ പകർത്തിയ ഇവരുടെ രക്ഷപ്പെടൽ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
സ്ത്രീയുടെ കൈയിലുള്ള കുഞ്ഞിനായി പുലി പിൻതുടരുകയും, പുലി തങ്ങളെ സമീപിക്കും മുൻപ് കുട്ടിയെ വാഹനത്തിലുള്ള സഹയാത്രക്കാരന്‍റെ കൈയിലേക്ക് നൽകിയ ശേഷം സ്ത്രീയും വാഹനത്തിലേക്ക് ഓടി കയറുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനോടകം യൂട്യൂബിൽ 25 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന സഫാരി പാർക്ക് അധികൃതരുടെ കർശന നിർദ്ദേശത്തെ ലംഘിച്ച് കുടുംബം പുലിക്ക് തീറ്റ കൊടുക്കാനായി പുറത്തിറങ്ങിയതാണ് വിനയായത്. യാത്രക്കാർ തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിൽ അതൃപ്തിയും ഒന്നും സംഭവിക്കാതെ അവർ രക്ഷപ്പെട്ടതിലുള്ള സന്തോഷവും അധികൃതർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.