പാരിസ്: അന്തിമഘട്ട പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ എൻമാർഷേയുടെ ഇമ്മാനുവൽ മാക്രോണിന് മേൽക്കൈ. രണ്ടര മണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ എതിരാളി തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്രണ്ടിെൻറ സ്ഥാനാർഥി മരീൻ ലീപെന്നിനെയാണ് മാക്രോൺ തറപറ്റിച്ചത്. നിരവധി വാദപ്രതിവാദങ്ങൾക്കും സംവാദം വേദിയായി.
തീവ്രവാദമായിരുന്നു ഇരുവരും ചർച്ചക്കെടുത്ത പ്രധാന വിഷയം. തീവ്രവാദത്തോട് അയവുള്ള സമീപനമാണ് മാക്രോൺ സ്വീകരിക്കുന്നതെന്ന് ലീപെൻ ആരോപിച്ചു. എന്നാൽ, തീവ്രവാദത്തിനെതിരെ നടപടിയെടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് മാക്രോൺ തിരിച്ചടിച്ചു. വരുംവർഷങ്ങളിൽ ഫ്രാൻസിന് ഏറ്റവും കൂടുതൽ വെല്ലുവിളി തീവ്രവാദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുസ്ലിംകളുടെ ശിരോവസ്ത്രമുൾപ്പെടെ പൊതു ഇടങ്ങളിൽ മതചിഹ്നങ്ങൾ നിരോധിക്കുമെന്ന് ലീപെൻ പ്രഖ്യാപിച്ചു.
ഫ്രാൻസിനെ വിഭജിക്കുന്ന ഇൗ തീരുമാനം ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്ന് മാക്രോൺ മുന്നറിയിപ്പുനൽകി. തീവ്രവാദികൾ ആഗ്രഹിക്കുന്നതും ഇതുതന്നെ. വിദ്വേഷത്തിെൻറ അതിപ്രസരമുള്ള പ്രസംഗമാണ് എതിരാളിയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജർമനിയിലെപോലെ ഫ്രാൻസിനെ ഇനി നയിക്കുക ഒരു വനിതയായിരിക്കുമെന്നു ലീപെൻ അഭിപ്രായപ്പെട്ടു.
യൂറോക്കെതിരെയും യൂറോപ്യൻ യൂനിയനെതിരെയുമുള്ള ലീപെെൻറ നിലപാടുകൾ മാക്രോൺ ചോദ്യംചെയ്തു. സംവാദത്തിൽ മാക്രോൺ 60ഉം ലീപെൻ 40ഉം ശതമാനം വോട്ടുകൾ നേടി. മേയ് ഏഴിനാണ് അന്തിമഘട്ട തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.