Posted On
date_range Updated On
date_range ജോർജിയയുടെ ആദ്യ വനിത പ്രസിഡൻറ് സലോമി
തിബിലിസി: നയതന്ത്ര പ്രതിനിധിയായിരുന്ന ഫ്രഞ്ച് വംശജ സലോമി സുരബിഷ്വിലി ജോർജിയയുടെ ആദ്യ വനിത പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തെ സ്ത്രീമുന്നേറ്റമെന്നാണ് അവർ വിശേഷിപ്പിച്ചത്. ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച സലോമി 59.52 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
പ്രതിപക്ഷസഖ്യമായ യുനൈറ്റഡ് നാഷനൽ മൂവ്മെൻറിെൻറ ഗ്രിഗോൽ വഷാദ്സെ ആയിരുന്നു എതിരാളി. ഗ്രിഗോലിന് 40.48 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടന്നതായി പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.