വ്യാജ പ്രചാരണം തടയാന്‍ നടപടിയുമായി ഫേസ്ബുക്

സാന്‍ഫ്രാന്‍സിസ്കോ: വ്യാജ വാര്‍ത്തകളുടെ പ്രചാരണം തടയാന്‍ നടപടിയുമായി ഫേസ്ബുക്. പ്രശ്നം നേരിടുന്നതിന് ഏഴിന നടപടിയും ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്‍െറ പേജിലൂടെ പുറത്തുവിട്ടു. വ്യാജവാര്‍ത്തകള്‍ പ്രത്യേകം അടയാളപ്പെടുത്താന്‍ സംവിധാനം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സുഗമമാക്കുക, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച മൂന്നാം കക്ഷിയുടെ അഭിപ്രായം വാര്‍ത്തക്കൊപ്പം ചേര്‍ക്കാനുള്ള അവസരം തുടങ്ങിയവയാണ് പുതുതായി അവതരിപ്പിക്കുക.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍െറ വിജയത്തിന് പ്രധാനകാരണം ഫേസ്ബുക്കിലെ വ്യാജവാര്‍ത്ത പ്രചാരണമാണെന്ന് ന്യൂയോര്‍ക് ടൈംസിലെയും വാഷിങ്ടണ്‍ പോസ്റ്റിലെയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു എഫ്.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ളിന്‍റണ്‍ ശ്രമിച്ചുവെന്ന വ്യാജ വാര്‍ത്ത 5,60,000 പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

 

Tags:    
News Summary - facebook news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.