കാലിഫോർണിയ: അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ നീക്കംചെയ്യാൻ ഫേസ്ബുക്ക് 3,000 പേരെ നിയമിക്കുന്നു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന വിഡിയോകൾ നീക്കംചെയ്യാനാണ് ഫേസ്ബുക്കിെൻറ പദ്ധതി. ഫേസ്ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളിലൊന്നാണ് ഇപ്പോഴത്തേത്.വിഡിയോകൾ നീക്കംചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്ന വിവരം ഫേസ്ബുക്ക് സി.ഇ.ഒ മാർക് സുക്കർബർഗാണ് ബുധനാഴ്ച ഒൗദ്യോഗികമായി അറിയിച്ചത്.
ഫേസ്ബുക്ക് ലൈവ് വിഡിയോ സേവനം ആരംഭിച്ചതിനു ശേഷം നിരവധി പരാതികളാണ് കമ്പ നിക്കെതിരെ ഉയർന്നിരുന്നത്. ഫേസ്ബുക്കിെൻറ പുതിയ സേവനം ദുരുപയോഗപ്പെടുത്തി നിരവധി പേർ കൊലപാതകം ഉൾെപ്പടെയുള്ള ദൃശ്യങ്ങൾ ലൈവായി കാണിച്ചിരുന്നു. ഇതിനെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.