വി​ല​ക്കു ഭീ​ഷ​ണി; ഇ​പ്പോ​ഴും ഫേ​സ്​​ബു​ക്ക്​ ല​ഭ്യം

ബാ​േ​ങ്കാ​ക്ക്​: ​താ​യ്​​ല​ൻ​ഡി​ൽ ഫേ​സ്​​ബു​ക്കി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലും രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക്​ സ​മൂ​ഹ​മാ​ധ്യ​മ വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്നു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്. രാ​ജ​കു​ടും​ബ​ത്തി​നെ വി​മ​ർ​ശി​ക്കു​ന്ന​ത​ട​ക്കം അ​നു​ചി​ത​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള പേ​ജു​ക​ൾ നീ​ക്കം​ചെ​യ്യാ​ത്ത​പ​ക്ഷം രാ​ജ്യ​ത്ത്​ ഫേ​സ്​​ബു​ക്കി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യും നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തു​മാ​യ 131 വെ​ബ്​ അ​ഡ്ര​സു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്​​ച വ​രെ സ​മ​യം ന​ൽ​കാ​മെ​ന്ന്​ ക​ഴി​ഞ്ഞ ആ​ഴ്​​ച താ​യ്​​ല​ൻ​ഡ്​​ ടെ​ലി​കോം റെ​ഗ​ു​ലേ​റ്റ​ർ ഫേ​സ്​​ബു​ക്കി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്കി​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്ന്​ ടെ​ലി​കോം ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ താ​കോ​ൺ ത​ൻ​ടാ​സി​ത്​ ചൊ​വ്വാ​ഴ്​​ച അ​റി​യി​ച്ചു.

 മോ​ശം ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​34 യു.​ആ​ർ.​എ​ല്ലു​ക​ൾ വി​ല​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കോ​ട​തി​യി​ൽ നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ നീ​ക്കം​​ചെ​യ്യാ​ൻ മു​മ്പ്​ അ​പേ​ക്ഷി​ച്ച​പ്പോ​ഴെ​ല്ലാം ഫേ​സ്​​ബു​ക്ക്​ സ​ഹ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ടാ​കോ​ൺ പ​റ​ഞ്ഞു.
2014 ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം രാ​ജ്യ​ത്തെ സൈ​നി​ക സ​ർ​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.  ഏ​ഷ്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ താ​യ്​​ല​ൻ​ഡ്​.  

 

Tags:    
News Summary - facebook ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.