ബ്രസൽസ്: യൂറോപ്പിൽ കോവിഡ് ബാധ തടയാൻ നടപടികളുമായി അധികൃതർ. 27 യൂറോപ്യൻ രാജ്യ ങ്ങളിലായി 25,000 ആളുകളെയാണ് വൈറസ് ബാധിച്ചത്. വൈറസ് പടരുന്നത് തടയാൻ ഫ്രാൻസ്, സ്പെ യിൻ, അയർലൻഡ്, ഓസ്ട്രിയ, നോർവേ, ഡെൻമാർക് എന്നിവ ഊർജിത നടപടികളാണ് സ്വീകരിക്കുന്നത്.
സ്പോർട്സ്, സാംസ്കാരിക, രാഷ്ട്രീയ പരിപാടികൾ ഒഴിവാക്കി. സ്കൂളുകളും ഫാക്ടറികളും അടച്ചു. അനിവാര്യ സാഹചര്യങ്ങളിലൊഴികെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. പല കമ്പനികളും തൊഴിലാളികൾ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് ഉത്തരവിറക്കി.
വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വൂഹാനിൽ പുതിയ കേസുകളില്ല എന്നത് ആശ്വാസം പകരുന്നു. ചൈനക്കു ശേഷം വൈറസ് ബാധിച്ച ദക്ഷിണ കൊറിയയിലും പുതിയ കേസുകൾ കുറഞ്ഞുവരുന്നു. ആദ്യഘട്ടത്തിൽ വൈറസ്ബാധയേറ്റ പലരും സുഖംപ്രാപിച്ചു.
നോർവേയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ഘാന, കെനിയ,ഇേത്യാപ്യ രാജ്യങ്ങളിലും ൈവറസെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.