Posted On
date_range Updated On
date_range ബംഗ്ലാദേശ് സംഘർഷം: ഇന്ത്യൻ ഹൈകമീഷൻ വിസ സെന്ററുകളുടെ സുരക്ഷ ശക്തമാക്കി
ധാക്ക: യുവനേതാവിന്റെ കൊലയോടെ കൂടുതൽ പ്രക്ഷുബ്ധമായ ബംഗ്ലാദേശിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ അസിസ്റ്റന്റ് ഹൈകമീഷൻ ഓഫിസ്, വിസ സെന്ററുകൾ തുടങ്ങിയവക്കുള്ള സുരക്ഷ ശക്തമാക്കി.
സിൽഹെത് മേഖലയിലെ ഓഫിസുകളുടെ സുരക്ഷയാണ് ശക്തമാക്കിയത്. സംഘർഷ സാധ്യതയെതുടർന്ന് ചിറ്റഗോംഗിലെ വിസ സെന്ററിന്റെ പ്രവർത്തനം ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്.
നേരത്തേ, രാജ്ഷാഹി, ഖുൽന എന്നിവിടങ്ങളിലെ വിസ സെന്ററുകളുടെ പ്രവർത്തനവും ഇന്ത്യ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.