ബ്രസൽസ്: ബ്രെക്സിറ്റ് ചർച്ചകൾ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ െഎകകണ്േഠ്യന അംഗീകരിക്കപ്പെട്ടതായി യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക്. ബ്രസൽസിൽ ഞായറാഴ്ചയാണ് ബ്രെക്സിറ്റ് ചർച്ചചെയ്യാൻ 27 ഇ.യു അംഗരാജ്യങ്ങൾ സമ്മേളിച്ചത്. ബ്രിട്ടൻ ചർച്ചയിൽ പെങ്കടുക്കുന്നില്ല. അതേസമയം, ജൂണിൽ ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്സിറ്റ് ഒൗദ്യോഗിക ചർച്ചകൾ ആരംഭിക്കുകയുള്ളൂ. ചർച്ച വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ടസ്ക് വ്യക്തമാക്കി. അതിനിടെ ഇ.യു വിട്ടുപോകാനുള്ള തീരുമാനത്തിന് ബ്രിട്ടൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഫ്രാൻസ് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.