ബ്രിട്ടൻ ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ തയാറെന്ന് യൂറോപ്യൻ യൂനിയൻ

സ്ട്രോസ്ബർഗ് (ഫ്രാൻസ്): ബ്രിട്ടൻ ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ തയാറെന്ന് യൂറോപ്യൻ യൂനിയൻ. മൂന ്ന് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബ്രെക്സിറ്റ് സമയപരിധി നീട്ടാമെന്ന തീരുമാനത്തിലെത്തിയത്. 544 വോട്ടുകൾ തീര ുമാനത്തിന് അനുകൂലമായും 126 എതിരായും രേഖപ്പെടുത്തി.

മുൻ നിശ്ചയിച്ച തീയതിയായ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാ ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നുണ്ടെങ്കിലും കരാർ നീട്ടാനുള്ള സാധ്യതകളെ കുറിച്ച് ച ർച്ചചെയ്യാമെന്ന നിലപാടിലാണ് യൂറോപ്യൻ യൂനിയൻ നേതാക്കൾ.

28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂനിയനിൽ നിന ്ന് വിട്ടുപോകാനുള്ള ബ്രിട്ടന്‍റെ കരാറായ ബ്രെക്സിറ്റ് നേരത്തെ രണ്ട് പ്രാവശ്യം നീട്ടിവെച്ചിരുന്നു.

കരാറില്ലാ ബ്രെക്സിറ്റ് ഒഴിവാക്കുക, പൊതു തെരഞ്ഞെടുപ്പ് നടത്തുക, ആർട്ടിക്കിൾ 50 റദ്ദാക്കുക എന്നീ നിർദേശങ്ങൾ ബ്രിട്ടൻ അനുസരിക്കണമെന്ന വ്യവസ്ഥയും യൂറോപ്യൻ യൂനിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​ത്​ ബ്രി​ട്ട​നെ സാ​മ്പ​ത്തി​ക​മാ​യി ക്ഷ​യി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ലാ​പ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്ന സ​ർ​ക്കാ​ർ രേ​ഖ പു​റ​ത്തായിരുന്നു. ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​മെ​ന്ന​ യെ​ല്ലോവാ​മ​ർ എ​ന്ന പേ​രി​ലു​ള്ള റി​പ്പോ​ർ​ട്ട് എം.​പി​മാ​രു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​​ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്​.

ഒ​ക്​​ടോ​ബ​ർ 31ന്​ ​ക​രാ​റി​ല്ലാ​തെ ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ൽ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. സ്​​പെ​യി​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ബ്രാ​ൾ​ട്ട​റി​നെ​യാ​യി​രി​ക്കും ഇ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക.

കരാറില്ല ബ്രെക്​സിറ്റോടെ മ​രു​ന്നു​ക​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ​യും വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​ക്കും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​​താ​കു​​ന്ന​തോ​ടെ വി​ല കു​തി​ച്ചു​യ​രു​ക​യും അ​ത്​ തെ​രു​വു​ക​ളെ ക​ലാ​പ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ക​യും ചെ​യ്യും. തു​ട​ർ​ന്ന്​ പൊ​തു ജ​ന​ജീ​വി​തം താ​ളം​തെ​റ്റു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ല​യി​രു​ത്ത​ലു​ണ്ട്.

Tags:    
News Summary - EU lawmakers vote to approve Brexit delay if UK requests one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.