ഉര്‍ദുഗാന് പിന്തുണയുമായി നാഷനലിസ്റ്റ് പാര്‍ട്ടിയും

അങ്കാറ: പ്രസിഡന്‍ഷ്യല്‍ ഭരണരീതി നടപ്പാക്കാനുള്ള അക് പാര്‍ട്ടി നേതാവും തുര്‍ക്കി പ്രസിഡന്‍റുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പദ്ധതിക്ക് നാഷനലിസ്റ്റുകള്‍ പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനാ ഭേദഗതിയെ പൂര്‍ണമായി പിന്തുണക്കുമെന്നാണ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവ് ദൗലത് ബാഹ്സെലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേതു പോലെ പ്രസിഡന്‍ഷ്യല്‍ രീതി അവലംബിക്കണമെന്നാണ് സര്‍ക്കാര്‍പക്ഷം. കൂട്ടുകക്ഷി ഭരണം വികസനത്തിന് തടസ്സമാവുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.  
 അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്‍ഷ്യല്‍ രീതിയോട് കടുത്ത വിയോജിപ്പ്  പ്രകടിപ്പിച്ചിട്ടുണ്ട്. അധികാരം ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അത് അടിച്ചമര്‍ത്തലുകളിലേക്കും രാജ്യത്തെ അസമത്വത്തിലേക്കും നയിക്കുമെന്ന് സി.എച്ച്.പി നേതാവ് ഹാലൂക്് മുന്നറിയിപ്പ് നല്‍കി. ഹിതപരിശോധനയില്‍  ജനകീയ അംഗീകാരം ലഭിച്ചാല്‍ ഉര്‍ദുഗാന്‍ എക്സിക്യുട്ടീവ് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. തുടര്‍ന്ന് 2019, 2024 വര്‍ഷങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന് സ്ഥാനാര്‍ഥിയാകാന്‍ അവസരം ലഭിക്കും.
ഭരണഘടനാ ഭേദഗതിക്ക് പൂര്‍ണ അംഗീകാരം ലഭിക്കാന്‍ ജനഹിത പരിശോധന നടത്തുമെന്ന് ഉര്‍ദുഗാന്‍ അറിയിച്ചു. മാസങ്ങള്‍ക്കകം ഇതുസംബന്ധിച്ച ബ  ില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മുന്നണി ഭരണകൂടങ്ങള്‍ പലപ്പോഴും പ്രതിസന്ധി നേരിടുന്ന സാഹചര്യം സംജാതമായതിനെ തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ ഭരണരീതി എന്ന നിര്‍ദേശം ഉര്‍ദുഗാന്‍ അവതരിപ്പിച്ചത്. ചര്‍ച്ചക്കിടെ അക് പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രസ്തുത നിര്‍ദേശത്തിന് അംഗീകാരം നല്‍കി.
പ്രസിഡന്‍ഷ്യല്‍ രീതിയുമായി ബന്ധപ്പെട്ട കരട് നിര്‍ദേശത്തെ സംബന്ധിച്ച് ഏറെ നാളത്തെ നാഷനലിസ്റ്റ് പാര്‍ട്ടി സംവാദങ്ങള്‍ക്കൊടുവിലാണ് ദൗലത് കഴിഞ്ഞ ദിവസം അനുകൂല തീരുമാനം പുറത്തുവിട്ടത്.

 

Tags:    
News Summary - erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.