കൈറോ: ഇൗജിപ്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുൻ പട്ടാളമേധാവികൂടിയായ അബ്ദുൽ ഫത്താഹ് അൽസീസിക്ക് രണ്ടാം ജയം. വോട്ടിങ്നില വീണ്ടും താഴോട്ടുപോയ തെരഞ്ഞെടുപ്പിൽ 92 ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് സീസി അൽഗദ് പാർട്ടിയിലെ മൂസ മുസ്തഫ മൂസയെ പരാജയപ്പെടുത്തിയത്. ആറു കോടി വോട്ടർമാരിൽ 2.3 കോടി പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ഒൗദ്യോഗിക ഭാഷ്യം.
വോട്ടുചെയ്തവരിൽ ഏഴു ശതമാനത്തോളം പേർ വോട്ട് അസാധുവാക്കി- 20 ലക്ഷത്തിലേറെ പേർ. പലരും സ്ഥാനാർഥി പട്ടികയിലില്ലാത്തവരുടെ പേര് എഴുതിച്ചേർത്താണ് വോട്ട് അസാധുവാക്കിയത്. എതിർസ്ഥാനാർഥിയായ മൂസ മുസ്തഫക്ക് 7,21,000 വോട്ട് ലഭിച്ചു. തനിക്ക് 10 ശതമാനം വോട്ടുകൾ പ്രതീക്ഷിച്ചിരുെന്നന്നും സീസിയുടെ ജനപ്രിയതയാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും മൂസ മുസ്തഫ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാൾ സീസിയുടെ ഡമ്മി സ്ഥാനാർഥിയാണെന്ന് ആരോപണമുണ്ടായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലക്സാൻഡ്രിയയിൽ 39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതിൽ 88 ശതമാനവും സീസിക്ക് ലഭിച്ചു. ഒമ്പതു ശതമാനമാണ് അസാധു വോട്ടുകൾ. ദാഖിലിയയിൽ 47 ശതമാനമാണ് പോളിങ്. സീസിക്ക് 85 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചു. അതിനിടെ, വോട്ടുചെയ്യാനെത്തിയവർക്ക് വ്യാപകമായി പണവും സമ്മാനപ്പൊതികളും വിതരണം ചെയ്തിട്ടും വോട്ടർമാർ എത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം പേർ വോട്ടുചെയ്യാനെത്തിയെങ്കിൽ ഇത്തവണ 40 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. 50 മുതൽ 100 ഇൗജിപ്ഷ്യൻ പൗണ്ട്, ഭക്ഷണപ്പൊതികൾ, വിനോദ പാർക്ക് ടിക്കറ്റ് തുടങ്ങിയവയായിരുന്നു വ്യാപകമായി വിതരണം ചെയ്തത്. സർക്കാർ മന്ത്രാലയങ്ങൾ ഇടപെട്ട് വിവിധ പേരുകളിൽ കാമ്പയിനുകളും നടത്തി.
മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിക്ക് ജയിലിൽ കടുത്ത പീഡനമെന്ന്
കൈറോ: മുൻ ഇൗജിപ്റ്റ്യൻ പ്രസിഡൻറ് മുഹമ്മദ് മുർസി ജയിലിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കുകയാണെന്ന് ആരോഗ്യം ക്ഷയിച്ച് അദ്ദേഹത്തിെൻറ അകാല ചരമത്തിൽ കലാശിക്കുമെന്ന് ബ്രിട്ടീഷ് എം.പിമാരുടെയും അഭിഭാഷകരുടെയും സമിതി. മുര്‍സിക്ക് ചികില്‍സ നിഷേധിക്കുന്ന നിലപാടാണ് സൈനിക ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടം തുടരുന്നതെന്നും ബ്രിട്ടിഷ് എം.പി ക്രിസ്പിന് ബ്ലൻറിെൻറ നേതൃത്വത്തിലുള്ള സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.
കരൾ രോഗവും പ്രമേഹവും അലട്ടുന്ന മുർസിക്ക് അപര്യാപ്തമായ ആരോഗ്യ പരിചരണമാണ് ഇൗജിപ്ഷ്യൻ ഭരണകൂടം ലഭ്യമാക്കുന്നതെന്ന് മുർസിയുടെ കുടുംബം നിയോഗിച്ച ഡിറ്റെൻഷൻ റിവ്യൂ പാനലിെൻറ റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമാണ് ജയിലിലെ സാഹചര്യങ്ങൾ. തെൻറ പിതാവിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മുര്‍സിയുടെ മകന് അബ്ദുല്ല മുര്‍സി ആവശ്യപ്പെട്ടു.
മുര്‍സിയെ പാർപ്പിച്ച കുപ്രസിദ്ധമായ തോറ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ലണ്ടനിലെ നിയമസഹായ സ്ഥാപനമായ ഐടിഎന്‍ സോളിസേറ്റിഴ്സ് മുഖേനയാണ് അദ്ദേഹത്തിെൻറ കുടുംബം സംഘത്തെ നിയോഗിച്ചത്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സി 2013ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് പുറത്താക്കപ്പെട്ടത്. പിന്നീട് അധികാരത്തിലെത്തിയ സൈനിക ഭരണകൂടം മുര്സിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലിലടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.