ഒാട്ടവ: ലോകമെങ്ങും ഇന്ന് പൊലീസ് ക്രൂരതക്കെതിരായ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. 1997ൽ സ്വിറ്റ്സർലൻഡിലെ ബ്ലാക് ഫ്ലാഗ് എന്ന സംഘമാണ് പൊലീസ് ക്രൂരതക്കെതിരെ പ്രതിഷേധദിനം ആചരിക്കാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും മാർച്ച് 15ന് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ ധാരണയായി. യു.എസ്, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, അർജൻറീന തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇൗ ദിനം ആചരിക്കുന്നുണ്ട്. അതേസമയം, കാനഡയിലെ മോൺട്രിയാലിൽ പൊലീസിനെതിരെ ദിനാചരണത്തിെൻറ ഭാഗമായി മാർച്ചുകൾ നടത്തുന്നത് നിരോധിച്ചതാണ്.
എതിർപ്പിനെ മറികടന്ന് മാർച്ച് നടത്തുന്നവരെ പൊലീസ്ക്രൂരമായി അടിച്ചമർത്തുകയാണ് പതിവ്. ഒാരോ വർഷവും നൂറുകണക്കിന് പേർ ഇതിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. കാനഡയിലെ മോൺട്രിയാലിൽ നടന്ന പൊലീസ് ഭീകരതക്കെതിരെ ബ്ലാഗ് ഫ്ലാഗ് സംഘം പ്രതിഷേധിച്ചു. കാനഡയിൽ മാർച്ചിൽ പെങ്കടുക്കുന്നതിനെതിരാണ് ദേശീയമാധ്യമങ്ങൾ. അതേസമയം, സമാന്തര മാധ്യമങ്ങൾ നൽകുന്ന പിന്തുണ ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.