കോവിഡി​നെ അകറ്റാൻ പുത്തൻ വഴികൾ തേടി ഇറ്റലി; ഹോട്ടൽ മെനു വരെ മൊബൈലിൽ 

റോം: കോവിഡ്​ നാശം വിതച്ച ഇറ്റലിയിൽ ഇനി ഹോട്ടൽ​ മെനു വരെ സ്​മാർട്ട്​ ഫോണിൽ. കഴിഞ്ഞ തിങ്കളാഴ്​ച മുതലാണ്​ രാജ്യ​ത്തെ ​റസ്​റ്ററൻറുകൾ അടിമുടിമാറ്റത്തോടെ തുറന്നുപ്രവർത്തനം ആരംഭിച്ചത്​. 

ഭക്ഷണ മെനുവുമായി റസ്​റ്ററൻറ്​ ജീവനക്കാർ എത്തുമെത്തുമെങ്കിയും ഉപഭോക്താക്കൾക്ക്​ തൊടാൻ കഴിയില്ല. പകരം ക്യുആർ കോഡിലാക്കിയ മെനു സ്​മാർട്ട്​ ഫോണിൽ സ്​കാൻ ചെയ്​ത്​ പരിശോധിക്കാം. ഒന്നരമാസത്തിന്​ ശേഷം ലോക്​ഡൗൺ പിൻവലിച്ചതോടെയാണ്​ കോവിഡ്​ രോഗത്തെ നേരിടാൻ ഇറ്റലി പുതിയ വഴികൾ തേടുന്നത്​.​ 

ആദ്യം പേപ്പർ മെനുവിന്​ പകരം ക്യൂആർ കോഡ്​ മെനു നൽകു​േമ്പാൾ ഉപഭോക്താക്കൾക്ക്​ ബുദ്ധിമുട്ട്​ തോന്നിയിരുന്നതായും പിന്നീട്​ അവർക്കും എളുപ്പമായി തോന്നിയതായും ഡാ എൻസോ റസ്​റ്ററൻറ്​​ ഉടമ മരിയ കിയാര ഡി ഫെലിസ്​ പറയുന്നു. 

റസ്​റ്ററൻറ്​ ജീവനക്കാ​ർക്കെല്ലാം മാസ്​ക്​ നിർബന്ധമാക്കി. ഷെഫുമാർ മാസ്​കും കൈയുറകളും എപ്പോഴും ധരിക്കണം. 
കൂടാതെ റസ്​റ്ററൻറുകളിലെ പകുതിയോളം തീൻമേശകൾ ഒഴിവാക്കുകയും ഒരു മീറ്റർ അകലം പാലിച്ച്​ ക്രമീകരിക്കുകയും ചെയ്​തു.

അതേസമയം സഞ്ചാരികൾ എത്തിതുടങ്ങാത്തത്​ ഹോട്ടൽ ആൻഡ്​ റസ്​റ്ററൻറ്​ മേഖല ഉണർന്നിട്ടില്ലെന്നും റസ്​റ്ററൻറുകളിൽ അതിനാൽ തിരക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

രണ്ടരലക്ഷത്തോളം പേർക്കാണ്​ ഇറ്റലിയിൽ കോവിഡ്​ ബാധിച്ചത്​. 33,340 പേർ മരിക്കുകയും ചെയ്​തു. മരണസംഖ്യ ഉയർന്നതോടെ കടുത്ത നിയന്ത്രണങ്ങളായിരുന്നു രാജ്യത്ത്​ ഏർപ്പെടുത്തിയത്​. ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിച്ചുവരികയാണ്​ ഇ​േപ്പാൾ. 
 

Tags:    
News Summary - Covid 19 Italy Restaurant Replaces Paper Menu with QR Scan Codes -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.