ക്രൈസ്റ്റ് ചർച്ച്: കൂട്ടക്കൊലക്കു ശേഷവും ന്യൂസിലൻഡിലെ മുസ്ലിം സമൂഹത്തിന് രാജ്യത്തോടുള്ള സ്നേഹം ക ുറഞ്ഞിട്ടില്ലെന്ന് ലിൻവുഡ് പള്ളി ഇമാം ഇബ്രാഹീം അബ്ദുൽ ഹലീം പറഞ്ഞു. ഞങ്ങളീ രാജ്യത്തെ ഇപ്പോഴും സ്നേഹിക്കുന്നു. തീവ്രവാദികൾക്ക് ഞങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയില്ല. സ്വന്തം രാജ്യംതന്നെയാണ് ഞങ്ങൾക്കിത്. സന്തോഷത്തോടെയാണ് ജീവിച്ചത്. എെൻറ കുട്ടികളും ഇവിടെയുണ്ട്. രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും ഞങ്ങൾക്ക് പിന്തുണ തുടരുന്നു -ഇമാം തുടർന്നു.
വെടിവെപ്പിനുശേഷം എല്ലാവരും തറയിൽ വീണുകിടക്കുകയായിരുന്നു. ചില സ്ത്രീകൾ ഉച്ചത്തിൽ കരയുന്നുണ്ട്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ആളുകൾ ഞങ്ങളുടെ കൺമുന്നിൽ പിടഞ്ഞുമരിച്ചത്. കൺമുന്നിൽ നടന്ന ദുരന്തത്തിെൻറ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.