ബഗ്​ദാദിയുടെ ഭാര്യയിൽനിന്ന്​ സുപ്രധാന വിവരങ്ങൾ ലഭിച്ചു -തുർക്കി

ഇസ്​തംബൂൾ: കൊല്ലപ്പെട്ട ഐ.എസ്​ തലവൻ അബൂബക്കർ അൽ ബഗ്​ദാദിയുടെ ഭാര്യയിൽനിന്ന്​ നിരവധി സുപ്രധാന വിവരങ്ങൾ ലഭിച ്ചതായി തുർക്കി സൈന്യം. സിറിയൻ അതിർത്തിയിൽ വെച്ച്​ 2018 ജൂൺ രണ്ടിനാണ്​​ ബദ്​ഗാദിയു​െട ആദ്യ ഭാര്യയായ റാനിയ മഹ്​മൂദ ിനെ തുർക്കി സൈന്യം പിടികൂടിയത്​. 10 വയസ്സുള്ള മകളും 10 ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

രേഖകളിൽ ഫൗസി മുഹമ്മദ്​ അൽ ഖുബൈസി എന്നാണ്​ ഇവരുടെ പേര്​. ഡി.എൻ.എ പരിശോധന വഴിയാണ്​ ഇവർ ബഗ്​ദാദിയുടെ അടുത്ത ബന്ധുക്കളാണെന്ന്​ കണ്ടെത്തിയത്​. ബഗ്​ദാദിയെ കുറിച്ചും ഭീകരസംഘടനയായ ഐ.എസിനെ കുറിച്ചുമുള്ള വിവരങ്ങളാണ്​ ഇവർ വെളിപ്പെടുത്തിയതെന്ന്​ തുർക്കി ഉദ്യോഗസ്​ഥർ പറഞ്ഞു.

പുതിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ കൂടുതൽ പേരെ അറസ്​റ്റ്​ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്​ സംഘം. ആദ്യമായാണ്​ ബഗ്​ദാദിയുടെ ഭാര്യയെ അറസ്​റ്റ്​ ചെയ്​ത കാര്യം തുർക്കി സ്​ഥിരീകരിച്ചത്​.

Tags:    
News Summary - Captured al-Baghdadi wife revealed lots of information about ISIS, source says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.