ബ്രസൽസ്: മുഖം കാണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ‘നിഖാബ്’ ധാരിണിയെ ബ്രസൽസ് വിമാനത്താവളത്തിൽനിന്ന് മടക്കിയയച്ചു. ഡാനിഷ് വനിതയാണ് ശിരോവസ്ത്രത്തോടൊപ്പമുള്ള മുഖാവരണം നീക്കാൻ വിസമ്മതിച്ചത്. ഇവരെ തിരിച്ചറിയാനാകാത്തതിനെ തുടർന്ന് ബെൽജിയൻ പൊലീസ് അവരെ രാജ്യത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയായിരുന്നുവെന്ന് ബെൽജിയത്തിെൻറ കുടിയേറ്റ-അഭയാർഥി വിഭാഗം സ്റ്റേറ്റ് സെക്രട്ടറി തിയോ ഫ്രാങ്കൻ അദ്ദേഹത്തിെൻറ ട്വിറ്ററിൽ അറിയിച്ചു.
ഇവർ യാത്ര പുറപ്പെട്ട തൂനിസിലേക്കുതന്നെ മടക്കി അയച്ചുവെന്നാണ് അധികൃതർ പറയുന്നത്. സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവരെ മടക്കിയയച്ച കാര്യം ഡെന്മാർക് അധികൃതരെ അറിയിച്ചതായും ഫ്രാങ്കൻ പറഞ്ഞു. 2015 നവംബറിൽ നിഖാബ് ധരിച്ചെത്തിയ സൗദി വനിതയെ ബ്രസൽസിൽ തടഞ്ഞുവെച്ചിരുന്നു.
2011 ജൂൈല 23ന്നാണ് നിഖാബ് നിരോധിച്ചുകൊണ്ടുള്ള നിയമം ഇവിടെ പ്രാബല്യത്തിൽ വന്നത്.
പൊതുസ്ഥലങ്ങളിൽ മുഖാവരണത്തോടെയുള്ള വസ്ത്രം ധരിച്ചാൽ പിഴയും ഏഴു ദിവസം വരെ തടവുമാണ് ശിക്ഷ. നിഖാബ് ധരിക്കാനുള്ള അവകാശത്തിനായി രണ്ട് മുസ്ലിം സ്ത്രീകൾ നൽകിയ ഹരജി തള്ളിക്കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ മനുഷ്യാവകാശ കോടതിയായ ‘ദ യൂറോപ്യൻ കോർട്ട് ഒാഫ് ഹ്യൂമൻറൈറ്റ്സ്’ ബെൽജിയത്തിെൻറ നിരോധനത്തെ ശരിവെച്ചിരുന്നു.
ഇൗ നിയമം വിവേചനപരമല്ലെന്നും മതവിശ്വാസത്തെയോ സ്വകാര്യ-കുടുംബജീവിതത്തെയോ ബാധിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.