ബ്രിട്ടനിൽ കോവിഡ് രോഗികൾക്കായി താൽകാലിക ആശുപത്രികൾ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ താൽകാലിക ആശുപത്രികൾ തയാറാക്കുന്നു. ആദ്യത്തെ ആശുപത്രി ലണ്ടനിൽ അടുത്ത വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവിസ് അറിയിച്ചു.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലാണ് 1,000 കിടക്കകളുള്ള വലിയ ആശുപത്രി ഒരുക്കുന്നത്. നോർത്ത് ഹരോഗേറ്റിലെ കോൺഫറൻസ് സെന്‍ററിലാണ് 500 രോഗികളെ ചികിത്സിക്കാവുന്ന മറ്റൊരു ആശുപത്രി നിർമിക്കുന്നത്.

ഒരാഴ്ചക്കിടെ രാജ്യത്ത് അഞ്ച് താൽകാലിക ആശുപത്രികൾ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. നാലായിരം രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

കോവിഡ് വൈറസ് ബാധയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചാൾസ് രാജകുമാരൻ വിഡിയോ കോൺഫറൻസ് വഴി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

Tags:    
News Summary - Britain will build Temporary Hospitals for covid Patients -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.