ലണ്ടൻ: ലണ്ടൻ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റു മെട്രോപൊളിറ്റൻ ബറോകളിലേക്കും ഡിസ്ട്രിക്ട്- കൗണ്ടി കൗൺസിലിലേക്കും നടന്ന പ്രാദേശിക െതരഞ്ഞെടുപ്പിൽ മത്സരിച്ച ആറു മലയാളികളിൽ നാലുപേർക്കും ജയം. ലേബർ ടിക്കറ്റിൽ മത്സരിച്ചവരാണ് ജയിച്ച നാലുപേരും.
ക്രോയിഡണിലെ മുൻ മേയർകൂടിയായ മഞ്ജു ഷാഹുൽ ഹമീദ്, ന്യൂഹാമിലെ മുൻ സിവിക് അംബാസഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരൻ, ഇടതുപക്ഷ സഹയാത്രികനായ സുഗതൻ തെക്കേപ്പുര, കേംബ്രിജ് സിറ്റി കൗൺസിലിലേക്ക് മത്സരിച്ച അഡ്വ. ബൈജു വർക്കി തിട്ടാല എന്നിവരാണ് ജയിച്ച മലയാളികൾ.
സ്വിൻഡൻ ടൗൺ കൗൺസിലിൽനിന്ന് ടോറി ടിക്കറ്റിൽ മത്സരിച്ച കിടങ്ങൂർ സ്വദേശി റോയി സ്റ്റീഫൻ, ബേസിങ് സ്റ്റോക് സിറ്റി കൗൺസിലിലേക്ക് ലേബർ ടിക്കറ്റിൽ മത്സരിച്ച വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം എന്നിവരാണ് തോറ്റത്. ഇരുവരും ശക്തമായ മത്സരത്തിനൊടുവിലാണ് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.