തെരേസ മേയ്​ക്ക്​ ആശ്വാസം; അവി​ശ്വാസം പരാജയപ്പെട്ടു

ലണ്ടൻ: ബ്രിട്ടീഷ്​ പാർലമ​​​​​െൻറിൽ പ്രതിപക്ഷത്തി​​​​​​െൻറ അവിശ്വാസ പ്രമേയത്തെ അതീജീവിച്ച്​ പ്രധാനമന്ത്രി തേരേസ മേയ്​. 19 വോട്ടുകൾക്കാണ്​ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ മേയ്​ വിജയം നേടിയത്​. പാർലമ ​​​​​െൻറിൽ 306 പേർ അവിശ്വാസ പ്രമേയത്തിന്​ അനുകൂലമായി വോട്ട്​ ചെയ്​തപ്പോൾ 325 പേർ എതിർത്തു. പ്രതിപക്ഷത്തി​​​​​​െൻറ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്​ പിന്നാലെ ബ്രക്​സിറ്റിൽ പാർലമ​​​​​െൻറിലെ എം.പിമാരുമായി ചർച്ചകൾക്ക്​ തയാറാണെന്ന്​ മേയ്​ അറിയിച്ചു.

നേരത്തെ 202നെ​തി​രെ 432 വോ​ട്ടു​ക​ൾ​ക്ക്​ ബ്രിട്ടീഷ്​ ​ പാ​ർ​ല​മ​​​​​​െൻറി​ൽ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ടിരുന്നു. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ്​ ക​ന​ത്ത തിരി​ച്ച​ടിയുണ്ടായത്​. അ​തി​നി​ടെ, ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്മേ​ൽ വീ​ണ്ടും ച​ർ​ച്ച​ക്ക്​ അ​വ​സ​ര​മു​ണ്ടെ​ന്ന്​ യൂ​േ​റാ​പ്യ​ൻ യൂ​നി​യ​നി​ലെ പ്ര​ബ​ല​ക​ക്ഷി​യാ​യ ജ​ർ​മ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്രി​ട്ട​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ ​ൈവ​കി​പ്പി​ക്കാ​ൻ ഇ.യു തയാറാകുമെ​ന്ന്​ ഫ്രാ​ൻ​സും വ്യ​ക്ത​മാ​ക്കിയിരുന്നു.

2016 ജൂണിലാണ്​ യൂറോപ്യൻ യൂനിയനിൽ നിന്ന്​ പുറത്തു പോകുന്നതിനെ അനുകൂലിച്ച്​(ബ്രെക്​സിറ്റ്​) ബ്രിട്ടീഷ്​ ജനത വോ​ട്ട്​ ചെയ്​തത്​.

Tags:    
News Summary - Brexit: May's government defeats no-confidence motion by 325 to 306 votes-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.