‘ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’: സുരക്ഷാ ഉദ്യോഗസ്ഥരെ കുഴപ്പിച്ച്​ ഇന്ത്യക്കാരിയുടെ​ ബാഗ്​ 

ബ്രിസ്​ബെയ്​ൻ: ആസ്​ട്രേലിയയിലെ ബ്രസ്​ബെയ്​ൻ വിമാനത്താവളത്തിൽ  എത്തിയ ഇന്ത്യക്കാരിയുടെ ബാഗ്​ സൃഷ്​ടിച്ച പ്രശ്​നങ്ങൾ ചില്ലറയല്ല. ‘ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’ എന്ന്​ എഴുതി ഒട്ടിച്ച ബാഗ്​ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതോടെ​ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണമായി ഒഴിപ്പിക്കുക വരെ ചെയ്​തു. ആസ്​ട്രേലിയൻ ഫെഡറൽ പൊലീസ്​ ജാഗ്രത നിർദേശം നൽകി. ബാഗ്​ പരിശോധിച്ച ശേഷമാണ്​ അതൊരു അക്ഷരതെറ്റുമൂലമുണ്ടായ ‘ബോംബാ’ണെന്ന്​ തിരിച്ചറിഞ്ഞത്​. 

ബുധനാഴ്​ച രാവിലെ മുംബൈയിൽ നിന്ന്​ ബ്രിസ്​ബെയ്​ൻ വിമാനത്താവളത്തിലെത്തിയ വെങ്കട ലക്ഷ്​മി എന്ന 65 കാരിയുടെ ബാഗാണ്​ ആസ്​ട്രേലിയൻ പൊലീസിനെ കുഴക്കിപ്പിച്ചത്​. ബാഗിനു മുകളിൽ ‘​ബോംബ്​ ടു ബ്രിസ്​ബെയ്​ൻ’ എന്ന്​  ഇംഗ്ലീഷിൽ എഴുതി ഒട്ടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അമ്പരന്ന ​വെങ്കല ലക്ഷ്​മി ബാഗിൽ ബോംബ്​ അല്ലെന്നും താൻ  ‘ബോംബേ ടു ബ്രിസ്​ബെയ്​ൻ’ എന്നാണ്​ എഴുതിയിരിക്കുന്നതെന്നും അറിയിച്ചു. അക്ഷര തെറ്റാണ്​ കുഴപ്പമുണ്ടാക്കിയതെന്ന്​ അറിഞ്ഞ ഉദ്യോഗസ്ഥർ അവരെ മകൾക്ക്​ അരികിലെത്തിക്കുകയായിരുന്നു. 

Tags:    
News Summary - Bomb to Brisbane': How Indian Granny's Luggage Shut Down Australian Airport- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.