ലണ്ടൻ മെട്രോ ട്രെയിനിൽ സ്ഫോടനം;  22 പേർക്ക്​ പരിക്ക്​ -VIDEO

ലണ്ടൻ:  ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ 22 പേർക്ക്​ പരിക്കേറ്റു. സംഭവത്തിനുപിന്നിൽ ഭീകരരാണെന്ന്​ സ്​കോട്ട്​ലൻഡ്​ യാർഡ്​ പൊലീസ്​ സ്​ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൺസ് ഗ്രീൻ സ്​റ്റേഷനിലെത്തിയ ട്രെയിനിൽ രാവിലെ എട്ടുമണിയോടെയാണ്​ സ്ഫോടനമുണ്ടായത്. തിരക്കേറിയ സമയത്ത്​ നടന്ന സഫോടനത്തിൽ ഭൂരിപക്ഷം പേർക്കും  മുഖത്താണ്​ പൊള്ളലേറ്റത്​. ചിലർക്ക്​ തിക്കിലും തിരക്കിലും പെട്ടാണ്​ പരിക്ക്​. സ്​ഫോടനത്തെ തുടർന്ന്​ റൂട്ടിലെ ട്രെയിൻ സർവിസുകൾ നിർത്തി​െവച്ചു. 

ട്രെയിനിൽ കൊണ്ടുവെച്ച ബക്കറ്റിൽനിന്നാണ്​ സ്​ഫോടനമുണ്ടായതെന്നും സ്​ഫോടനത്തിന്​ ഉപയോഗിച്ചത്​ ​പ്രാദേശികമായി നിർമിച്ച (​െഎ.ഇ.ഡി) ബോംബ്​ ആണെന്ന്​ കരുതുന്നതായും അസിസ്​റ്റൻറ്​ കമീഷണർ മാർക്ക്​ റൗലി പറഞ്ഞു. സംഭവസ്​ഥലത്തും പരിസരങ്ങളിലും വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന്​ പറഞ്ഞ മാർക്ക്​ പ​ക്ഷേ, സ്​ഫോടനവുമായി ബന്ധപ്പെട്ട്​ ആ​രെങ്കിലും അറസ്​റ്റിലായോ എന്ന്​ വെളിപ്പെടുത്തിയില്ല. 

 

സ്​ഫോടക വസ്​തു സൂപ്പർമാർക്കറ്റ്​ കവറിലെ ബക്കറ്റി​നുള്ളിലാണ്​ സൂക്ഷിച്ചിരുന്നതെന്ന്​ റിപ്പോർട്ടുകളുണ്ട്​. വാതിലിനടുത്തുവെച്ച ഇൗ ബക്കറ്റിൽനിന്ന്​ ചെറിയ തോതിൽ തീ ഉയർന്നതായും യാത്രക്കാരനായ ക്രിസ്​ വിർഡിഷ്​ ബി.ബി.സിയോട്​ പറഞ്ഞു. സംഭവം നടന്നയുടൻ​ കുതിച്ചെത്തിയ സ്​​േകാട്ട്​ലാൻഡ്​ യാർഡ്​ പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ്​, ബ്രിട്ടീഷ്​ ട്രാൻസ്​പോർട്ട്​ പൊലീസിൽ നിന്നും സ്​റ്റേഷ​​െൻറ നിയന്ത്രണവും അന്വേഷണവും ഏറ്റെടുത്തു. സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. 

സംഭവത്തെക്കുറിച്ച്​​ എല്ലാ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയ്​ അറിയിച്ചു. പരിക്കേറ്റവർക്ക്​ അടിയന്തര സഹായം നൽകിയതായും പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു. പൊലീസി​​െൻറ ബോംബ്​ സ്​ക്വാഡ്​ അടക്കമുള്ള വിദഗ്​ധർ സംഭവസ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. കൂടുതൽ ബോംബുകൾ ഉണ്ടായേക്കാമെന്ന സംശയത്തെത്തുടർന്ന്​ വ്യാപക തെരച്ചിൽ നടന്നുവരുകയാണ്​.  

ഈ വര്‍ഷം തന്നെ നാലിടത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ ലണ്ടനില്‍ 36 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Blast Reported on London Underground Train-world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.