പറക്കുന്നതിനിടെ പക്ഷികൾ ചത്തുവീഴുന്നു; അമ്പരപ്പോടെ ആസ്ട്രേലിയൻ അധികൃതർ

സിഡ്നി: ആസ്ട്രേലിയയിലെ അഡ്ലയിഡ് മേഖലയിൽ ചത്ത നിലയിൽ പക്ഷികളെ കണ്ടെത്തിയതായി വിവരം ലഭിച്ചാണ് സാറാ കിങ്ങും സു ഹൃത്തുക്കളും സ്ഥലത്തെത്തിയത്. പക്ഷികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ സ്ഥാപകയാണ് സാറ. ''അവിടെയെത്തിയപ്പോൾ ഒരു ഹൊറർ സിനിമ കാണുന്ന പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ആകാശത്ത് നിന്നും പക്ഷികൾ ചത്ത് വീഴുകയാണ്. പക്ഷികളുടെ കണ്ണിൽനിന്നും കൊക്കിൽ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു'' -സാറ പറയുന്നു.

പക്ഷികളുടെ ഈ അസാധാരണമായ മരണത്തെ കുറിച്ച് അന്വേഷിക്കുകയാണ് ആസ്ട്രേലിയൻ അധികൃതർ. 60ലേറെ കോറല്ല പക്ഷികളാണ് ഇത്തരത്തിൽ പറക്കുന്നതിനിടെ രക്തമൊലിപ്പിച്ച് ചത്തുവീണത്. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ മാത്രം കണ്ടുവരുന്ന സംരക്ഷിത വിഭാഗത്തിൽപെട്ട പക്ഷികളാണിവ. ഇവയെ കൊല്ലുന്നത് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.

വിഷം ഉള്ളിൽ ചെന്നാവാം പക്ഷികൾ ഇത്തരത്തിൽ ചത്തുവീഴാൻ കാരണമെന്ന് സാറാ കിങ് പറയുന്നു. മറ്റേതെങ്കിലും അസുഖം കാരണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കോറല്ല പക്ഷികളെ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നിയമം ആവശ്യപ്പെട്ട് പരിസ്ഥിതി സ്നേഹികൾ ഒപ്പുശേഖരണം നടത്തുകയാണ്.

Tags:    
News Summary - Birds are falling from the sky, bleeding from their eyes and beaks -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.