മാനുവല്‍ വാള്‍സ് രാജിവെച്ചു; ബെര്‍ണാഡ് കാസനോവ് ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: അടുത്ത മേയില്‍ നടക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന മാനുവല്‍ വാള്‍സ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ബെര്‍ണാഡ് കാസനോവ് ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡിന്‍െറ വിശ്വസ്തനാണ് ഈ 51 കാരന്‍.  അഭിഭാഷകനായ കാസനോവ് 1997ലാണ് പാര്‍ലമെന്‍റിലത്തെിയത്. 2001-2012 വരെ ഷെര്‍ബേഗ് മേയറായിരുന്നു.
സോഷ്യലിസ്റ്റ് സര്‍ക്കാറിന്‍െറ കാലാവധി പൂര്‍ത്തിയാകാന്‍ അഞ്ചുമാസം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ പരിഷ്കരണങ്ങള്‍ക്ക് കാസനോവ് മുതിരില്ളെന്നാണ് സൂചന. ബ്രൂണോ ലീ റോക്സ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. സോഷ്യലിസ്റ്റ് ഗ്രൂപ് പ്രസിഡന്‍റായിരുന്ന ബ്രൂണോയുടെ ആദ്യ മന്ത്രിസഭാ പദവിയാണിത്.  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ഫ്രാന്‍സില്‍ അടുത്ത ജൂണില്‍ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കും.
Tags:    
News Summary - Bernard Cazeneuve named French PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.