ഇറാനിൽ പ്രതിഷേധത്തിനിടെ 106 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ലണ്ടൻ: ഇറാനിൽ ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തിനിടെ 106 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. 'വിശ്വസന ീയമായ റിപ്പോർട്ടുകൾ പ്രകാരം ഇറാനിലെ 21 നഗരങ്ങളിലായി 106 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. യഥാർത്ഥ മരണസംഖ്യ വളരെ കൂടുത ലായിരിക്കാം. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 200 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്'- ആംനസ്റ്റി വ്യക്തമാക്കി. ആംനസ്റ്റി റിപ്പോർട്ടിൽ ഇറാൻ പ്രതികരണം നടത്തിയിട്ടില്ല.

രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും രാജ്യത്തിന് പുറത്തുള്ള വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണസംഖ്യ തയ്യാറാക്കിയതെന്ന് ഇറാനിലെ ആംനസ്റ്റിയുടെ നേതാവായ റഹാ ബഹ്‌റെയിനി പറഞ്ഞു.

പ്രതിഷേധത്തിനിടെ നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും ആയിരത്തിലധികം പേർ അറസ്റ്റിലായതായും ഇറാനിലെ ഒൗദ്യോഗിക വാർത്താ ഏജൻസികൾ അറിയിച്ചിരുന്നു. പ്രതിഷേധക്കാർ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെയും അർദ്ധസൈനിക വിഭാഗത്തിലെയും അഞ്ച് അംഗങ്ങളെയും കൊലപ്പെടുത്തിയതായി ഇറാൻ സൈന്യം അറിയിച്ചു. ഇറാൻ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങളെ തലസ്ഥാനമായ തെഹ്റാനിൽ കലാപകാരികൾ കൊലപ്പെടുത്തിയതായി ഐ‌.എസ്‌.എൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Amnesty says 106 killed in Iran protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.