ലണ്ടൻ: ഇംഗ്ലണ്ടിലെ ചരിത്രസ്മാരകമായ സ്റ്റോൺഹെഞ്ചിന് സമീപം താമസിച്ചിരുന്നവരുടെ ശേഷിപ്പുകൾ ഉണ്ടായേക്കാമെന്ന് കരുതുന്ന ‘മരിച്ചവരുടെ വീട്’ കണ്ടെത്തി. നവീനശിലായുഗ കാലഘട്ടത്തിലെ ശ്മശാനമാണ് കണ്ടെത്തിയത്്. ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഒാഫ് റീഡിങ്ങിെല ശാസ്ത്രജ്ഞരാണ് കാറ്റ്സ് ബ്രെയിൻ എന്ന സ്ഥലത്ത് ഇത് കണ്ടെത്തിയത്.
3600 ബി.സിയിൽ മറവുചെയ്യപ്പെട്ട മനുഷ്യാവശിഷ്ടങ്ങൾ ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. വ്യോമമാർഗമുള്ള ഫോേട്ടാഗ്രഫിയിലൂടെയാണ് പ്രദേശം ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഭൂതലത്തിൽ ഭൗതികസർവേ നടത്തുകയായിരുന്നു. ഇൗ സ്ഥലം മണ്ണുകൊണ്ട് മൂടിപ്പോയതാണെന്ന് കരുതുന്നു. എന്നാൽ, കാലക്രമേണ ഇത് ഉഴുതുമറിക്കപ്പെട്ടു. ബ്രിട്ടനിലെ ആദ്യകാല കർഷക സമൂഹത്തിെൻറ കാലത്തെയാണ് സ്മാരകം സൂചിപ്പിക്കുന്നത്.
കരകൗശല ഉൽപന്നങ്ങൾ, എല്ലുകൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ പുറത്തെടുത്ത് പഠനം നടത്തുന്നതോടെ മൂന്നുവർഷം നീണ്ട പ്രോജക്ട് അവസാനിക്കും. ആ കാലഘട്ടത്തിലെ ബ്രിട്ടനിലെ ആളുകളെയും സമൂഹത്തെയും സംബന്ധിച്ച് പഠനം കൃത്യമായ വിവരങ്ങൾ നൽകുമെന്നാണ് സൂചന. കാറ്റ്സ് ബ്രെയിനിലെ സ്ഥലത്തിനുപുറമെ 2400 ബി.സി കാലത്തേതെന്ന് കരുതുന്ന മാർഡൻ ഹെഞ്ച് എന്ന ചരിത്രസ്മാരകത്തിലും റീഡിങ് യൂനിവേഴ്സിറ്റിയിലെ ആർക്കിയോളജി ഫീൽഡ് സ്കൂൾ പഠനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.