ആസിയാന്‍ വേദിയില്‍ ഒബാമയും ദുതേര്‍തെയും നേര്‍ക്കുനേര്‍

വിയന്‍റിയെന്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയും ആസിയാന്‍ വേദിയില്‍ ഒരുമിച്ചു. ദുതേര്‍തെയുടെ ആക്ഷേപപരാമര്‍ശത്തെ തുടര്‍ന്ന് ഒബാമ ഫിലിപ്പീന്‍സ് പര്യടനം റദ്ദാക്കിയിരുന്നു. ഇരുനേതാക്കളും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ കാര്യം ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി പെഫക്റ്റോ യാസെ സ്ഥിരീകരിച്ചു.

ഒബാമയും ദുതേര്‍തെയും മറ്റു രാഷ്ട്രത്തലവന്മാര്‍ക്കൊപ്പമാണ് ലാവോസിലെ പൊതുവേദിയില്‍ സന്ധിച്ചത്. മറ്റു നേതാക്കള്‍ ഭക്ഷണത്തിനായി എഴുന്നേറ്റപ്പോള്‍ ഇരുവരും അല്‍പനേരം സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം വൈറ്റ്ഹൗസ് പരാമര്‍ശിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.