ഉസ്ബക് പ്രസിഡന്‍റ് ഇസ് ലാം കരീമോവ് അന്തരിച്ചു

മോസ്കോ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉസ്ബകിസ്താന്‍ പ്രസിഡന്‍റ് ഇസ്ലാം കരീമോവ് (78) അന്തരിച്ചു. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ച കരീമോവിന്‍െറ നില അതീവ ഗുരുതരമാണെന്ന് നേരത്തേ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

രാജ്യത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ മാധ്യമങ്ങളാണ് പ്രസിഡന്‍റ് മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ നിഷേധിച്ച് ഇളയ മകള്‍ ലൈല കരീമോവ് പിതാവിന്‍െറ നില മെച്ചപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

പിന്നീട് ചില നയതന്ത്ര വൃത്തങ്ങളാണ് മരണം സ്ഥിരീകരിച്ചത്. സോവിയറ്റ് യൂനിയനില്‍നിന്ന് വിമോചിതമായ 1991 മുതല്‍ രാജ്യത്തിന്‍െറ പ്രസിഡന്‍റായി തുടരുകയാണിദ്ദേഹം.

1938ല്‍ ജനിച്ച കരീമോവ് ചരിത്രപ്രസിദ്ധമായ സമര്‍ഖന്ദ് പട്ടണത്തിലാണ് വളര്‍ന്നത്. അനാഥാലയത്തില്‍ പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദധാരിയായ ഇദ്ദേഹം 1980കളുടെ അവസാനത്തോടെയാണ് ഉസ്ബക് രാഷ്ട്രീയത്തിലെ നേതൃത്വത്തിലത്തെുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.