ഗസ്സ ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ച വനിതകള്‍ ഇസ്രായേല്‍ തടങ്കലില്‍

ജറൂസലം: ദശകത്തോളമായി നീളുന്ന ഇസ്രായേലിന്‍െറ ഗസ്സ ഉപരോധം മറികടക്കാന്‍ ശ്രമിച്ച പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളെ  ഇസ്രായേല്‍ സേന തടഞ്ഞു. 13 പേരടങ്ങുന്ന സന്നദ്ധസംഘം സഞ്ചരിച്ച ബോട്ട് ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞെങ്കിലും  ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. 1976ല്‍ സമാധാന നൊബേല്‍ കരസ്ഥമാക്കിയ മെയ്റഡ് മാഗ്വിര്‍ അടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ട്.

ഗസ്സ തീരത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇവര്‍ സഞ്ചരിച്ച  സൈതൂന- ഒലിവ എന്ന ബോട്ട് ഇസ്രായേല്‍ സേന തടഞ്ഞത്. ‘നിയമാനുസൃതമായ കടല്‍ ഉപരോധം’ മറികടക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ എയര്‍പോര്‍ട്ടിലെ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ മധ്യ ഇസ്രായേലിലെ ‘ഗിവോണ്‍’ ജയിലില്‍  നാലു ദിവസത്തേക്ക് തടവിലിട്ടിരിക്കുകയാണ്.  

സെപ്റ്റംബറില്‍ ആണ് സൈതൂന- ഒലിവിയ ബാഴ്സലോണ തുറമുഖത്തുനിന്ന് പുറപ്പെട്ടത്. ഗസ്സയിലേക്ക് സഹായമത്തെിക്കുന്ന മനുഷ്യാവകാശ ദൗത്യമായ ‘ഫ്രീഡം ഫ്ളോട്ടില്ല’ യുടെ ഭാഗമാണ് ഇതും. ന്യൂസിലാന്‍ഡ് അഭിഭാഷക മരാമ ഡേവിസണ്‍, അള്‍ജീരിയന്‍ എം.പി സാമിറ ദയൂഫിയ, സ്വീഡിഷ് രാഷ്ട്രീയ നേതാവ് ജെന്നത്ത് എസ്കാനില്ല, മുന്‍ യു.എസ് സൈനിക കേണലും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥയുമായ ആന്‍ റൈറ്റ് എന്നിവരാണ് തടവിലായ മറ്റു വനിതകള്‍. ആസ്ട്രേലിയ, മലേഷ്യ, നോര്‍വേ, റഷ്യ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ബ്രിട്ടണ്‍  എന്നിവിടങ്ങളില്‍നിന്നും പ്രതിനിധികള്‍ ഉണ്ട്.

നിരാശരാണെന്നും ഗസ്സക്കാര്‍ കാത്തിരിക്കുകയാണെന്നും എന്നാലും മുന്നോട്ടുതന്നെ പോവുമെന്നും ഫ്ളോട്ടില്ല മൂവ്മെന്‍റിന്‍െറ വക്താവ് ക്ളോഡ് ലിയോസ്റ്റിക് പ്രതികരിച്ചു. തടവിലായവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ളെന്നും 2011ല്‍ താന്‍ സ്വയം അറസ്റ്റ് വരിച്ചപ്പോഴും തടവറയിലേക്ക് മാറ്റി രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.