വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 100 ആയി

ആഡിസ് അബബ: ഇത്യോപ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം100 ആയി. കഴിഞ്ഞ മാസം തുടങ്ങിയ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20,000 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായതായി യു.എന്‍ അറിയിച്ചു. ഒരുപാടുപേരെ കാണാതായിട്ടുണ്ട്. ഈ വര്‍ഷത്തെ ശക്തമായ എല്‍നിനോ പ്രതിഭാസമാണ് രാജ്യത്ത് മഴ ശക്തമാകാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

ജനങ്ങള്‍ക്ക് കാര്‍ഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെടാനിടയുള്ളതായി യു.എന്‍ വക്താവ് പൗള്‍ ഹാന്‍ഡ്ലി മുന്നറിയിപ്പു നല്‍കി. വെള്ളപ്പൊക്കം ഇനിയും ശക്തമാവുകയാണെങ്കില്‍ ആളുകള്‍ക്ക് അവരുടെ വീടും സ്ഥലവും വരെ നഷ്ടമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായമത്തെിക്കാനുള്ള ശ്രമങ്ങളും വെള്ളപ്പൊക്കം കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. 10 കോടിയിലേറെ ജനങ്ങള്‍ക്ക് സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച നേരിട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് വെള്ളപ്പൊക്കം വില്ലനായത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.