ബുഡാപെസ്റ്റ്: ലോക പ്രശസ്ത സാഹിത്യകാരനും നൊബേല്‍ പുരസ്കാര ജേതാവുമായ ഇംറെ കെര്‍ട്ടസ് അന്തരിച്ചു. ദ അള്‍ട്ടിമേറ്റ് ട്രൂത്ത് എന്ന കൃതിക്ക് 2002 ലാണ് അദ്ദേഹത്തിന് നൊബേല്‍ പുരസ്കാരം ലഭിച്ചത്. 20ാം നൂറ്റാണ്ടില്‍ ഹംഗേറിയന്‍ ഭരണകൂടത്തില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടിവന്ന ദുരിതത്തെ കുറിച്ചും ജര്‍മന്‍ അധിനിവിഷ്ട പോളണ്ടിലെ ആഷ്വിറ്റ്സില്‍ ഹിറ്റ്ലറിന്‍െറ കീഴില്‍ 10 ലക്ഷത്തോളം ജൂതര്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 1929ല്‍ ജനിച്ച അദ്ദേഹം ഹോളോകോസ്റ്റിനെ അതിജീവിച്ചയാളെന്നാണ് അറിയപ്പെടുന്നത്. 1944ല്‍ ആഷ്വിറ്റ്സിലേക്ക് നാടുകടത്തപ്പെട്ട ഇംറെ കര്‍ട്ടസ് 1945 വരെ കിഴക്കന്‍ ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് ഹംഗറിയിലേക്ക് തിരിച്ചുവന്ന ഇദ്ദേഹം 1951വരെ മാധ്യമ പ്രവര്‍ത്തകനായി ജോലിചെയ്തു. നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഹംഗേറിയക്കാരനാണ് ഇംറേ കര്‍ട്ടസ്. ഇതിന് മുമ്പ് നൊബേല്‍ സയന്‍സ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബുഡാപെസ്റ്റിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ബെര്‍ലിനില്‍ വെച്ചാണ് അവസാന പുസ്തകം അദ്ദേഹം പുറത്തിറക്കിയത്. 86 കാരനായ ഇദ്ദേഹം ഏറെ നാളായി പാര്‍ക്കിന്‍സണ്‍ രോഗം പിടിപെട്ട് കിടപ്പിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.