മോസ്കോ: അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം രാജ്യത്ത് 200 ബില്യൺ ഡോളറിന്‍െറ നഷ്ടം വരുത്തിവെച്ചതായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. രാജ്യത്തെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ഉറ്റുനോക്കുന്നതെന്നും ബശ്ശാര്‍ വ്യക്തമാക്കി. രാജ്യം സാധാരണനിലയിലേക്കു നീങ്ങുന്നതോടെ സാമ്പത്തികമായുണ്ടായ പ്രതിസന്ധി പരിഹരിക്കാം. എന്നാല്‍, തകര്‍ന്നുതരിപ്പണമായ അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍വിന്യസിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
ഈ സാഹചര്യത്തില്‍ റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ സഹകരണംകൂടിയേ തീരൂവെന്നും ബശ്ശാര്‍ റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബശ്ശാര്‍ സര്‍ക്കാറിന്‍െറ സഖ്യചേരിയാണ് റഷ്യ. അഭിമുഖത്തിനിടെ തന്‍െറ ഭാവിയെ ക്കുറിച്ച് ബശ്ശാര്‍ സംസാരിച്ചില്ല. രാജ്യത്തെ സംബന്ധിച്ചുയര്‍ന്നു വന്ന പല ചോദ്യങ്ങളും ജനീവയില്‍ നടന്ന ചര്‍ച്ചക്കുമുമ്പാകെ വന്നിരുന്നു. എന്നാല്‍, ഇവയൊന്നും പരിഹാരമില്ലാത്ത പ്രശ്നങ്ങളല്ളെന്നും ബശ്ശാര്‍ വ്യക്തമാക്കി. രാജ്യത്തെ വിഭജിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.