കശ്മീര്‍: ഇന്ത്യ-പാക് ചര്‍ച്ചക്ക് മുന്നുപാധിയാക്കരുത്– ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം ഇന്ത്യ-പാക് ചര്‍ച്ചക്ക് മുന്നുപാധിയാക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട്. സര്‍ക്കാര്‍ വിരുദ്ധശക്തികളെയും മറ്റു സമ്മര്‍ദസംഘടനകളെയും സമാനശ്രമം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാന്‍ പാകിസ്താനോടു ആവശ്യപ്പെട്ടു. പാകിസ്താനിലെ തീവ്രവാദസംഘടന ജയ്ശെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്ന ഇന്ത്യയുടെ ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണിത്.  

തീവ്രവാദത്തിനെതിരയ പാകിസ്താന്‍െറ പോരാട്ടത്തെ ഹാമണ്ട് അഭിനന്ദിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനു പാകിസ്താനിലത്തെിയ അദ്ദേഹം പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസീനോടൊപ്പം സംയുക്തവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അടുത്തുതന്നെ അന്വേഷണ സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്നും അസീസ് പറഞ്ഞു. സംഘത്തിന്‍െറ സന്ദര്‍ശനത്തിനു ശേഷമായിരിക്കും ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചക്കുള്ള സ്ഥലം തീരുമാനിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.