സ്കോട്ട്ലന്‍ഡിനെതിരെ കാമറണിന്‍െറ മുന്നറിയിപ്പ്

ലണ്ടന്‍: യു.കെയില്‍നിന്ന് സ്വതന്ത്രമാകുന്നതിന് രണ്ടാമത് റഫറണ്ടം വേണമെന്ന ആവശ്യമുയര്‍ത്തുന്ന സ്കോട്ട്ലന്‍ഡിനെതിരെ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. സ്കോട്ട്ലന്‍ഡ് പ്രധാന (ഫസ്റ്റ്) മന്ത്രി നികോള സ്റ്റര്‍ജന്‍ രണ്ടാം ജനഹിതപരിശോധനക്കായുള്ള ആലോചനകള്‍ നടത്തുന്നതിനിടെയാണ് കാമറണ്‍ മുന്നറിയിപ്പ് നല്‍കിയത്.

18 മാസംമുമ്പുണ്ടായിരുന്ന അത്രതന്നെ ശക്തമാണ് സ്കോട്ട്ലന്‍ഡ് ബ്രിട്ടനില്‍ തുടരാനുള്ള കാരണങ്ങള്‍ ഇപ്പോഴുമെന്ന് കാമറണ്‍ പറഞ്ഞു. എന്നാല്‍, നേരത്തേ സ്റ്റര്‍ജന്‍ സ്കോട്ട്ലന്‍ഡിന് ബ്രിട്ടനില്‍ നില്‍ക്കേണ്ട സാഹചര്യങ്ങള്‍ മാറിയതായി പറഞ്ഞിരുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ ഇ.യുവില്‍ തുടരണമെന്ന് ഏറ്റവും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത് സ്കോട്ട്ലന്‍ഡില്‍നിന്നായിരുന്നു. 62 ശതമാനം പേരാണ് ഇവിടെ ‘റിമൈന്‍’ പക്ഷത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.