പൗണ്ടിന് റെക്കോഡ് തകര്‍ച്ച

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലത്തെി. വ്യാഴാഴ്ച ഹിതപരിശോധന പൂര്‍ത്തിയായതിന് പിന്നാലെ പൗണ്ടിന്‍െറ മൂല്യത്തില്‍ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൗണ്ടിന്‍െറ തകര്‍ച്ചയെ കൂടാതെ ബ്രിട്ടന്‍െറ ഓഹരിവിപണിയിലും ഹിതപരിശോധനയുടെ അലയൊലി അടങ്ങിയിട്ടില്ല. ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ബാങ്കുകളുടെയും നിര്‍മാണമേഖലയിലെയും ഓഹരിമൂല്യം താഴ്ന്നു.

ബാങ്കിങ് മേഖലയിലെ ഓഹരിമൂല്യത്തില്‍ 18 ശതമാനം വരെ തകര്‍ച്ച രേഖപ്പെടുത്തി. തകര്‍ച്ചയെ തുടര്‍ന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡിന്‍െറ ഓഹരികള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു.
പുതിയ സാഹചര്യത്തെ ബ്രിട്ടന്‍ നേരിടുകതന്നെ ചെയ്യുമെന്ന ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ് ഒസ്ബോണിന്‍െറ പ്രസ്താവനയാണ് വിപണിക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. ബ്രിട്ടന്‍െറ ചരിത്രത്തിലാദ്യമായി വായ്പാനിരക്കുകളും കുറഞ്ഞു. ഒരു ശതമാനമാണ് വായ്പാനിരക്ക് കുറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.