സ്​പെയിൻ തെരഞ്ഞെടുപ്പ്​: പീപ്പിൾസ്​ പാർട്ടി മുന്നിൽ; വീണ്ടും തൂക്കുസഭ

മഡ്രിഡ്: ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും സ്പെയിനിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്നതെരഞ്ഞെടുപ്പിലും ഒരു പാർട്ടിക്കും  കേവല ഭൂരിപക്ഷം നേടാനായില്ല. ആക്റ്റിങ് പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക് 137 സീറ്റുകൾ ലഭിച്ചു. 350 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന് 176 സീറ്റുകളാണ് വേണ്ടത്. 85 സീറ്റ് നേടി സോഷ്യലിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനം നിലനിർത്തി. ഇടതുസഖ്യമായ യുനിദോസ് പോദമോസ് 71 സീറ്റും  സിറ്റിസൺ പാർട്ടി 32 സീറ്റും നേടി. സോഷ്യലിസ്റ്റുകളെ പിന്തള്ളി ഇടതുസഖ്യം രണ്ടാമതെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന പാര്‍ട്ടികള്‍ക്ക് ധാരണയിലത്തൊനായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള മരിയാനൊ രജോയ്യുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.

ഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന കക്ഷികളാണ് പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും. അഴിമതി ആരോപണം പോപുലര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു. രജോയിക്കൊ പോപുലര്‍ പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ലെന്ന്  സോഷ്യലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് രാജ്യത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.