ബ്രെക്സിറ്റ് പുതുയുഗപ്പിറവി –ഉര്‍ദുഗാന്‍

അങ്കാറ: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള ബ്രിട്ടന്‍െറ തീരുമാനം പുതുയുഗപ്പിറവിയെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കൂടുതല്‍ പേര്‍ യൂനിയന്‍ വിടാന്‍ സാധ്യതയുണ്ടെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പുനല്‍കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി തുടരണമെന്നുതന്നെയാണ് തുര്‍ക്കിയും ആഗ്രഹിച്ചത്. അഭയാര്‍ഥികളുടെ കാര്യത്തില്‍ പിന്തുടരുന്ന നയം ഇ.യു തിരുത്തിയില്ളെങ്കില്‍ യൂറോപ്പില്‍ വംശീയതക്കും മുസ്ലിംകളോടുള്ള വിവേചനത്തിനും അത് കാരണമാവുമെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. യൂനിയനില്‍ അംഗത്വത്തിനായി 1987മുതല്‍ ശ്രമിക്കുകയാണ് തുര്‍ക്കി. എന്നാല്‍, പലകാരണങ്ങളാല്‍ തുര്‍ക്കി ഇ.യുവിന്‍െറ പടിക്കുപുറത്തു തുടരുകയാണ്. പ്രചാരണവേളയില്‍ തുര്‍ക്കിയുടെ ഇ.യു രംഗപ്രവേശം 3000 വരെ ഉണ്ടാവില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാമറണ്‍ പുറത്തേക്കു പോകാനൊരുങ്ങുകയാണെന്നും ഉര്‍ദുഗാന്‍ പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.