ഹിതപരിശോധന തുര്‍ക്കിയിലും ആകാമെന്ന് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനയുടെ മാതൃകയില്‍ യൂനിയനില്‍ അംഗത്വത്തിനായി ഇനിയും ശ്രമം തുടരണോ എന്ന കാര്യത്തില്‍ തുര്‍ക്കിയിലും ഹിതപരിശോധന നടത്താവുന്നതാണെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയോട് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്ന സമീപനത്തെ പ്രസിഡന്‍റ് രൂക്ഷമായി വിമര്‍ശിച്ചു. തുര്‍ക്കിക്ക് 1963ല്‍ യൂനിയന്‍ അംഗത്വം വാഗ്ദാനം ചെയ്തതാണ്. ഇന്നുവരെ ഒന്നും സംഭവിച്ചില്ല. ഇനിയും ചര്‍ച്ചകള്‍ വേണോ എന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാവുന്നതാണ്. തുടരണമെന്നാണ് ജനങ്ങളുടെ അഭിപ്രായമെങ്കില്‍ ശ്രമങ്ങളുമായി മുന്നോട്ടുപോകാവുന്നതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിക്ക് യൂനിയനില്‍ അംഗത്വം ലഭിക്കാന്‍ വിദൂര സാധ്യതപോലുമില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ‘ബ്രെക്സിറ്റ്’ ഹിതപരിശോധനയുടെ പ്രചാരണവേളയില്‍ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.