ഡമസ്കസ്: സൈനിക സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഡമസ്കസില്‍.
ശനിയാഴ്ചയായിരുന്നു ലാവ്റോവിന്‍െറ അപ്രതീക്ഷിത സിറിയന്‍ സന്ദര്‍ശനം. സിറിയന്‍ മണ്ണിലെ തീവ്രവാദ ശൃംഖലകള്‍ക്കെതിരെ ഒന്നിച്ചുപോരാടുന്നതുള്‍പ്പെടെ സൈനികരംഗങ്ങളില്‍ സഹകരണം വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായി ലാവ്റോവ് ചര്‍ച്ച നടത്തിയതായി സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ യു.എസ് പിന്തുണയുള്ള സൈനികര്‍ക്ക് നേരെ റഷ്യ ആക്രമണം തുടരുന്നതില്‍ ആശങ്കയറിയിച്ച് റഷ്യന്‍ പ്രതിനിധികളുമായി പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചനടത്തിയതിനു പിന്നാലെയായിരുന്നു സന്ദര്‍ശനം.
എന്നാല്‍, സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ളെന്നാണ് റഷ്യ പറയുന്നത്. ഫെബ്രുവരിയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പറത്തി ബശ്ശാര്‍ സൈന്യം ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.