യൂറോപ്പ് അഭയാര്‍ഥികളെ തടവിലിടുന്നതിനെതിരെ യു.എന്‍

ജനീവ: യൂറോപ്പിലേക്ക് ചേക്കേറുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരെ യു.എന്നിന്‍െറ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്ത്. 

രണ്ടാംലോകയുദ്ധത്തിനുശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്നും മധ്യ മെഡിറ്ററേനിയന്‍, ബാള്‍ക്കന്‍ മേഖലകള്‍ തുടങ്ങിയ സുപ്രധാന അഭയാര്‍ഥി യാത്രാപഥങ്ങള്‍ പരിശോധിക്കാനായി താന്‍ ഉദ്യോഗസ്ഥരെ അയച്ചിരുന്നുവെന്നും സൈദ് റആദ്  പറഞ്ഞു.  കിടക്കാന്‍ പോലും സൗകര്യമില്ലാത്ത വിധം ചെറു മുറികളില്‍ ഡസന്‍ കണക്കിന് ആളുകളെ കുത്തിനിറച്ച കാഴ്ചയാണ് അവര്‍ വിവരിച്ചത്. ആരും ഇല്ലാതെ എത്തുന്ന കുട്ടികളെയടക്കം തടവിലിടുന്നു.

യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കും ഗ്രീസിലേക്കും ചേക്കേറുന്നവരുടെ എണ്ണം ആശങ്കയുളവാക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും യു.എന്‍ ഹ്യൂമന്‍ റൈറ്റ് കൗണ്‍സിലിന്‍െറ രണ്ടാമത് വാര്‍ഷിക സെഷനില്‍ സൈദ് പറഞ്ഞു. നിലവിലെ അഭയാര്‍ഥി പ്രതിസന്ധിയെ വേണ്ടവിധം അഭിമുഖീകരിക്കാന്‍ തയാറാവണമെന്നും അഭയാര്‍ഥികളുടെ അവകാശങ്ങളെ മാനിക്കണമെന്നും അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.