സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഹിലരി; അംഗീകരിക്കാതെ സാന്‍ഡേഴ്സ്

വാഷിങ്ടണ്‍: ചൊവ്വാഴ്ച നടന്ന പ്രൈമറികളുടെ ഫലം തനിക്ക് അനുകൂലമായി പുറത്തുവന്നതോടെ ഹിലരി ക്ളിന്‍റണ്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. എന്നാല്‍, പ്രഖ്യാപനം അംഗീകരിക്കില്ളെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വന്‍ഷനിലും തുടരുമെന്നും എതിരാളിയായ ബേണി സാന്‍ഡേഴ്സ് പ്രഖ്യാപിച്ചത് പാര്‍ട്ടി അനുയായികളില്‍ നേരിയ തോതിലാണെങ്കിലും ആശയക്കുഴപ്പം നിലനിര്‍ത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി (ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ) തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, പ്രസിഡന്‍റ് പദത്തിലേക്കുള്ള വഴിയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ളതാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘അദ്ദേഹം അമേരിക്കക്കും മെക്സിക്കോക്കുമിടയില്‍ മാത്രമല്ല, അമേരിക്കക്കാര്‍ക്കിടയില്‍തന്നെ മതിലുകള്‍ പണിയുകയാണ്’ -റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പേര് പരാമര്‍ശിക്കാതെ അവര്‍ പറഞ്ഞു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ ആവേശിച്ച ബേണി സാന്‍ഡേഴ്സിനെ അവര്‍ പ്രശംസിച്ചു. യുവാക്കള്‍ക്കിടയില്‍ സാന്‍ഡേഴ്സ് ഉണ്ടാക്കിയ ഉണര്‍വിനെ അവര്‍ പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍, ഇനിയുള്ള നാളുകളില്‍ സാന്‍ഡേഴ്സിന്‍െറ അനുയായികളുടെ പിന്തുണ തനിക്ക് വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി പിന്നിലാവുകയും മറ്റൊരു സ്ഥാനാര്‍ഥിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുക എന്നതും കടുപ്പമുള്ള കാര്യമാണ്’ -2008ല്‍ സ്ഥാനാര്‍ഥിത്വത്തിന് ഒബാമയോട് മത്സരിച്ച അനുഭവം അനുസ്മരിച്ച് ഹിലരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.