Posted On
date_range Updated On
date_range ഇന്ത്യന്‍ വംശജന് ബ്രിട്ടീഷ് രാജ്ഞിയുടെ അംഗീകാരം
ലണ്ടന്‍: വാര്‍വിക് മാനുഫാക്ചറിങ് ഗ്രൂപ്പിന്‍െറ സ്ഥാപകനും ചെയര്‍മാനുമായ ഇന്ത്യന്‍ വംശജന്‍ പ്രഫ. ലോര്‍ഡ് കുമാര്‍ ഭട്ടാചര്യക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ അംഗീകാരം. നിര്‍മാണമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് റീജിയസ് പ്രഫസര്‍ഷിപ് ഇന്‍ മാനുഫാക്ച്വറിങ് അംഗീകാരം എലിസബത്ത് രാജ്ഞിയില്‍നിന്നും ലഭിച്ചത്. 1980 മുതലുള്ള തങ്ങളുടെ ഗ്രൂപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ഐ.ഐ.ടി ഖരഗ്പുരിലെ പൂര്‍വവിദ്യാര്‍ഥിയാണ് ഭട്ടാചാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.