അല്‍ഷൈമേഴ്സ് നേരത്തേ കണ്ടെത്താമെന്ന് പഠനം

ലണ്ടന്‍: ദീര്‍ഘിച്ച സമയമെടുത്തുള്ള ഓര്‍മയളക്കല്‍ ടെസ്റ്റിലൂടെ അല്‍ഷൈമേഴ്സ് രോഗം നേരത്തേ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. ഏറെ സമയമെടുത്ത് ചെയ്യുന്ന ടെസ്റ്റ് വഴി തലച്ചോര്‍ സൂക്ഷ്മമായി പരിശോധനാവിധേയമാക്കാമെന്നും ഇത് നിലവില്‍ കുറഞ്ഞ സമയമെടുത്ത് ചെയ്തുവരുന്ന ഓര്‍മപരീക്ഷണ രീതികളിലൂടെ കണ്ടെത്താനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടനിലെ എഡിന്‍ബറ സര്‍വകലാശാലയും യു.എസിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. വെള്ളം നിറച്ച കുളത്തില്‍  ഘടിപ്പിച്ചുവെച്ച പ്ളാറ്റ്ഫോമില്‍ രണ്ട് ഗ്രൂപ്പുകളായി നില്‍ക്കാന്‍ എലികളെ പരിശീലിപ്പിച്ചു. പരിശീലനം നല്‍കി ആദ്യഘത്തില്‍ നടത്തിയ ടെസ്റ്റില്‍ രണ്ട് ഗ്രൂപ്പില്‍പെട്ട എലികളും പ്ളാറ്റ്ഫോമിലേക്കുള്ള അവയുടെ വഴി കൃത്യമായി ഓര്‍മിച്ചെടുത്തു. അടുത്ത പരീക്ഷണത്തില്‍ഗ്രൂപ്പില്‍പെട്ട എലികള്‍ തങ്ങളുടെ റൂട്ട് തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നതായി കണ്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.