ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി 300 പേരെ കാണാതായി

ആതന്‍സ്: ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 300 പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 250 പേരെ ഗ്രീസ് തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ ദൂരം അപ്പുറത്താണ് അപകടം. കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള കഠിനശ്രമത്തിലാണെന്നും തീര സംരക്ഷണ സേന അറിയിച്ചു. സേനയുടെ നാല് കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് കൊടുത്തിട്ടുണ്ട്.

ബോട്ടില്‍ 700ലധികം ആഫ്രിക്കന്‍ അഭയാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിശദീകരണം. ഈ വര്‍ഷം മാത്രം 2,500ലധികം അഭയാര്‍ഥികളാണ് കടലില്‍ മുങ്ങി മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.