അങ്കാറ: ഇസ്തംബൂളില്‍ സ്ഫോടനം നടത്തിയ ചാവേര്‍ അറസ്റ്റില്‍. സൗദിയില്‍ ജനിച്ച ഐ.എസ് തീവ്രവാദി നബീലാണ് അറസ്റ്റിലായത്. ഇയാള്‍ സിറിയയില്‍നിന്ന് അഭയാര്‍ഥിയായാണ് തുര്‍ക്കിയിലത്തെിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. രണ്ടാമത്തൊരു തീവ്രവാദി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് തുര്‍ക്കി സേന തിരച്ചില്‍ ഊര്‍ജിതമാക്കി.
ആക്രമണത്തിന് പിന്നിലെ എല്ലാവരെയും കണ്ടത്തെി നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്തംബൂളില്‍ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിന് സമീപത്തെ ബ്ളൂ മസ്ജിദിനു സമീപമായിരുന്നു ചാവേര്‍ സ്ഫോടനം.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും ജര്‍മന്‍ വിനോദസഞ്ചാരികളായിരുന്നു.സിറിയയില്‍നിന്നാണ് ഐ.എസുകാര്‍ കൂടുതലായും രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.