Posted On
date_range Updated On
date_range റാഉള്‍ കാസ്ട്രോയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി
പാരിസ്: ചരിത്രം കുറിച്ച് ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി. 2006ല്‍ അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായാണ് കാസ്ട്രോ യൂറോപ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി ബന്ധം പുന$സ്ഥാപിച്ചതിനുശേഷം കാസ്ട്രോയെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാന കരാറുകള്‍ക്ക് ധാരണയാവുമെന്ന് വിലയിരുത്തലുണ്ട്. ശീതയുദ്ധത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.