സിറിയയിലെ ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഐ.എസിനും കുര്‍ദ് സായുധ സംഘങ്ങള്‍ക്കുമെതിരായ സിറിയയിലെ ആക്രമണം ആവശ്യമെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സിറിയയില്‍ അതിര്‍ത്തികടന്ന് തുര്‍ക്കി നടത്തുന്ന ആക്രമണം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍െറ പ്രസ്താവന.

കഴിഞ്ഞയാഴ്ച വിവാഹ സല്‍ക്കാരത്തിനിടെ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ട ഗാസിയാന്‍തെപ്പില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിക്കകത്തും സമീപത്തുമുള്ള ഒരു തീവ്രവാദപ്രവര്‍ത്തനവും അനുവദിക്കാനാവില്ല. അതിനാലാണ് നമ്മളിപ്പോള്‍ സിറിയയിലെ ജറാബുലസില്‍ പ്രവേശിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മടിയില്ല -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.