ഐ.എസ് ബന്ധമാരോപിച്ച് സഹോദരങ്ങളെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി ചോദ്യംചെയ്തു

ലണ്ടന്‍: ഐ.എസ് ബന്ധമാരോപിച്ച് മൂന്ന് ബ്രിട്ടീഷ് മുസ്ലിം സഹോദരങ്ങളെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തു. ആഗസ്റ്റ് 17ന് ലണ്ടനില്‍നിന്ന് ഇറ്റലിയിലെ നേപ്പ്ള്‍സിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സാകിന ധരാസ് (24), സഹോദരി മറിയം(19), സഹോദരന്‍ അലി (21) എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്.  അലി അറബിയില്‍ മെസേജ് അയക്കുന്നുവെന്നും ഇവര്‍ ഐ.എസ് തീവ്രവാദികളാണെന്നും സഹയാത്രികരിലൊരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനജീവനക്കാര്‍ ഇവരോട് വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് സത്യമല്ളെന്ന് അവര്‍ പൊലീസിനോടു പറഞ്ഞു. ഏറെ നേരത്തെ ചോദ്യംചെയ്യലിനു ശേഷം അതേ വിമാനത്തില്‍തന്നെ യാത്രചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈസി ജെറ്റ് വിമാനത്തിലായിരുന്നു ഇവരുടെ യാത്ര.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.